kothamangalam
ആയില്യ പൂജയോടനുബന്ധിച്ച് തട്ടേക്കാട് മഹാദേവ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മ ചടങ്ങിൽ നിന്ന്

കോതമംഗലം: തട്ടേക്കാട് ശ്രീ മഹാദേവേ ക്ഷേത്രത്തിലെ ആയില്യം തൊഴൽ മഹോത്സവത്തിന് പന്തൽ കാൽ നാട്ടി. നവംബർ 22 വെള്ളിയാഴ്ചയാണ് ആയില്യ പൂജ. കാൽനാട്ടുകർമ്മം ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി സി.സി.ജിനേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷ കമ്മിറ്റി കൺവീനർ എം.ടി പള്ളിയാൻ, പ്രസിഡന്റ് വി.എസ്. ബിജു മോൻ, സെക്രട്ടറി കെ.എസ്. സന്തോഷ് , ഖജാൻജി കെ.എസ്. ഷാജി എന്നിവർ ചേർന്ന് കാൽനാട്ട് കർമ്മം നിർവഹിച്ചു.