 
തൃപ്പൂണിത്തുറ: അയ്യായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിന് നാളെ കൊടിയേറും. ഗവ. ഗേൾസ് എച്ച്.എസ്.എസ്, ഗവ. ബോയ്സ് വി.എച്ച്.എസ്.എസ് എന്നിവയാണ് പ്രധാന വേദികൾ. എ.ഇ.ഒ കെ.ജെ.രശ്മി രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് സ്റ്റാച്യു ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ഹിൽപാലസ് എസ്.എച്ച്.ഒ എൽ.എൽ. യേശുദാസ് ഫ്ലാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനം 10.30 ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ഭരതനാട്യ കലാകാരി എസ്. ദിവ്യ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയാകും. കെ. ബാബു എം.എൽ.എ മുഖ്യാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം തൃപ്പൂണിത്തുറ മോഡൽ നഴ്സറി സ്കൂളിലെ വിദ്യാർത്ഥികളുടെ കലാവിരുന്ന് അരങ്ങേറും.
മുന്നൂറോളം ഇനങ്ങളിൽ അയ്യായിരത്തോളം കുട്ടികളാണ് നാലുദിവസങ്ങളിൽ 9 വേദികളിലായി മത്സരിക്കുന്നത്.