മണീട്: എസ്.എൻ.ഡി.പി യോഗം മണീട് ശാഖ ഗുരുദേവ ക്ഷേത്രത്തിൽ 22-ാമത് ആറാട്ട് മഹോത്സവം നവംബർ 16 ശനിയാഴ്ച ക്ഷേത്രം തന്ത്രിയും ശിവഗിരിമഠം തന്ത്രിയുമായ ശിവനാരായണതീർത്ഥ സ്വാമികളുടെയും ക്ഷേത്രം മേൽശാന്തി സുരേഷ് നാരായണൻ വൈക്കശേരിലിന്റെയും മുഖ്യകാർമികത്വത്തിൽ കോടിയേറ്റോടുകൂടി ആരംഭിക്കും. തുടർന്ന് 6 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ 21-ാം തിയതി ആറാട്ടോടെ അവസാനിക്കും. കൂത്താട്ടുകുളം യൂണിയൻ വൈസ് പ്രസിഡന്റ്‌ അജിമോൻ പുഞ്ചളായിൽ, ശാഖ പ്രസിഡന്റ്‌ ബിജു അത്തിക്കാട്ടുകുഴി, ശാഖ വൈസ് പ്രസിഡന്റ്‌ മനോജ്‌ പാത്തിക്കൽ, ശാഖ സെക്രട്ടറി ഷാജി കാപ്പുംകുഴി തുടങ്ങിയവർ നേതൃത്വം നൽകും.