തൃപ്പൂണിത്തുറ: തെക്കൻപറവൂർ ശ്രീയോഗേശ്വര മഹാദേവക്ഷേത്രത്തിൽ ആറാട്ട് ഉത്സവവും സർപ്പദൈവങ്ങൾക്ക് തളിച്ചുകൊടുക്കലും 18ന് ആരംഭിച്ച് 25ന് സമാപിക്കും. 18 ന് രാവിലെ 9ന് നാരായണീയ പരായണം, 10ന് കൊടിക്കയർ എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് കൊടിയേറ്റ്, 8.30ന് ഫ്യൂഷൻ കൈകൊട്ടിക്കളി. 19ന് വൈകിട്ട് 6ന് ശാസ്താംപാട്ട്, 7.30ന് ഓട്ടൻതുള്ളൽ. 20ന് വൈകിട്ട് 7ന് താലംവരവ്, 7.30 ന് ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം. 21ന് വൈകിട്ട് 6.30ന് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവിതരണവും അനുമോദനവും. 22ന് രാവിലെ 8.30ന് സർപ്പ ദൈവങ്ങൾക്ക് തളിച്ച് കൊടുക്കൽ, സർപ്പംപാട്ട്, 23ന് രാവിലെ 9ന് ശ്രീബലി, 3ന് കാഴ്ചശീവേലി, 8ന് കരോക്കെ ഗാനമേള. 24ന് മഹോത്സവം. വൈകിട്ട് 3ന് പകൽപ്പൂരം, വിസ്മയക്കാഴ്ച, രാത്രി 8ന് തിരുവനന്തപുരം അജന്ത തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം. 25ന് രാവിലെ 10ന് ആറാട്ട്.