തിരുവാങ്കുളം: തിരുവാങ്കുളം പബ്ളിക് ലൈബ്രറി ഹാളിൽ, എൻ.ജെ. ജോർജ് അനുസ്മരണവും മലയാള ഭാഷാദിനവും ആചരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.എൻ. വിഷ്ണുരതൻ മുഖ്യപ്രഭാഷണം നടത്തി. സി.കെ. വേണുഗോപാലൻ, പി.ഐ. കുര്യാക്കോസ്, ഇ.കെ. രവി, അഡ്വ. രാജൻ, രവി വഴിത്തല, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.