കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഗുരുദേവ കുടുംബയോഗം പനമ്പിള്ളിനഗറിലെ കെ.എം. തിലകന്റെ വസതിയിൽ കൂടി. ശാഖാ സെക്രട്ടറി ടി.എൻ. രാജീവ് അദ്ധ്യക്ഷനായി. ഗിരി ചോറ്റാനിക്കര പ്രഭാഷണം നടത്തി. മട്ടലിൽ ഭഗവതി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, ശിവാനന്ദൻ കോമളാലയം, ദീപുദാസ്. കെ.എം. തിലകൻ, കൺവീനർ പി.എം. വത്സരാജ് എന്നിവർ പ്രസംഗിച്ചു.