കളമശേരി: വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കളമശേരി എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അത്യാധുനിക സ്മാർട്ട് കംപ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചു. ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, പ്രൊഡക്ട് ഡെവലപ്‌മെന്റ് സ്ഥാപനമായ ഓറിയോൺ ഇന്നവേഷൻ കമ്പനിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ലാബുകൾ തയ്യാറാക്കിയത്. ഓറിയോൺ ഇന്നവേഷൻ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രദീപ് മേനോൻ, ഓറിയോൺ ഇന്നവേഷൻ ഡയറക്ടർ നരേന്ദ്രകുമാർ, ഹെഡ്മാസ്റ്റർ ബിജു പി.ഇ., പി.ടി.എ പ്രസിഡന്റ് ജബ്ബാർ പുത്തൻവീട്ടിൽ, എസ്.എം.സി ചെയർമാൻ എ.ടി.സി കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു