തൃപ്പൂണിത്തുറ: അത്ഭുതകരമായ അഭ്യാസപ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ 20 വർഷങ്ങൾക്കുശേഷം ജംബോ സർക്കസ് തൃപ്പൂണിത്തുറയിൽ എത്തുന്നു. പുതിയകാവ് ക്ഷേത്രമൈതാനിയിൽ നാളെ വൈകിട്ട് 7 ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. എത്യോപ്യ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരുൾപ്പെടെ രണ്ടുമണിക്കൂർ നീളുന്ന ഷോയിൽ 28 ലേറെ പ്രകടനങ്ങളുണ്ട്. മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, ഡാർക്ക് ലൈറ്റ് ഗ്ലോബിൽ 3 ബൈക്കുകൾ ഒന്നിച്ചുള്ള റൈഡ്, റൊമാന്റിക് സാരി ബാലൻസ് എന്നിവയാണ് പ്രത്യേകതകൾ. ഡിസംബർ 9 വരെ ഉച്ചയ്ക്ക് 1, വൈകിട്ട് 4, രാത്രി 7 എന്നീ സമയങ്ങളിലാണ് പ്രദർശനം. 150, 250, 350, 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഫോൺ: 9353620520.