കൊച്ചി: വൈദികവൃത്തിയിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഹൈന്ദവ ആചാര്യ പ്രമുഖരെ ഇന്ന് കേരളകൗമുദി ആദരിക്കും. ഉച്ചയ്ക്ക് 12.30ന് എറണാകുളം ബി.ടി.എച്ചിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഇവർക്ക് മെമന്റോകൾ കൈമാറും. വടക്കുംപുറം ശശിധരൻ തന്ത്രി, കെ.എൻ. രാമചന്ദ്രൻ ശാന്തി, ലാലൻ തന്ത്രി, ടി.ആർ. ശ്രീകാന്ത് തന്ത്രി, സന്തോഷ് തന്ത്രി എന്നിവരെയാണ് ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ആദരിക്കുക.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, നഗരസഭാ കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവർ ആശംസ നേരും. കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവൻ നന്ദിയും പറയും. സീനിയർ റിപ്പോർട്ടർ പി.എസ്. സോമനാഥൻ വൈദികാചാര്യന്മാരെ പരിചയപ്പെടുത്തും.