കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ പ്രദേശത്തെ തെരുവ് വിളക്കുകൾ പരിപാലിക്കുന്നില്ലെന്നും ഇതിനായി മാറ്റിവെച്ച തുക വെട്ടിക്കുറച്ചതായും ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ കൗൺസിൽ ബഹിഷ്കരിച്ച് പ്രതിഷേധയോഗം നടത്തി. യോഗം നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബേബി കീരാംതടം, സി.എ. തങ്കച്ചൻ, പി.സി. ഭാസ്കരൻ, ബോബൻ വർഗീസ്, സിബി കൊട്ടാരം, ജിജോ ടി. ബേബി, മരിയ ഗൊരേത്തി, ടി.എസ്. സാറാ, ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.