thanthavidhayapeedam-
ആലുവ തന്ത്രവിദ്യാപീഠത്തിൽ നടന്ന ആചാര്യസ്മൃതി ദിനാചരണം അശ്വതി തിരുനാൾ ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആലുവ തന്ത്രവിദ്യാപീഠത്തിൽ തന്ത്രശാസ്ത്ര ബൃഹസ്പതി കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ആചാര്യ സ്മൃതിദിനാചരണം അശ്വതി തിരുനാൾ ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു. കെ.കെ. അനിരുദ്ധൻ തന്ത്രി, പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, ഡോ. കെ. ബാലകൃഷ്ണ വാരിയർ എന്നിവർക്ക് ആചാര്യ പുരസ്കാരം സമ്മാനിച്ചു. വിദ്യാപീഠം പ്രസിഡന്റ് ആമേടമംഗലം വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷനായി. മുഖ്യരക്ഷാധികാരി പി.ഇ.ബി. മേനോൻ, കുലപതി മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരി, സെക്രട്ടറി എം.പി. സുബ്രഹ്മണ്യ ശർമ, കക്കാട്ട് എഴുന്തോലിൽ സതീശൻ ഭട്ടതിരി, നിയുക്ത ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി എന്നിവർ സംസാരിച്ചു. കരിയന്നൂർ ദിവാകരൻ നമ്പൂതിരി രചിച്ച സംസ്കൃത കൃതി പ്രാഗ്വംശം ലക്ഷ്മി ഭായിത്തമ്പുരാട്ടി പ്രകാശനം ചെയ്തു. ഏഴു വർഷം ഗുരുകുല സമ്പ്രദായത്തിൽ പഠിച്ച് വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് തന്ത്രരത്ന ബിരുദം സമ്മാനിച്ചു. കാസർഗോഡ് വീണാവാദിനി ഡയറക്ടർ യോഗിഷ് ശർമ്മയുടെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു.