പറവൂർ: പറവൂർ ഈഴവ സമാജത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം സമാജം പ്രസിഡന്റ് എസ്.എസ്. ജ്യോതി, സെക്രട്ടറി പി.എസ്. ഹരിദാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ട്രഷറർ പി.ജെ. ജയകുമാർ, പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് എന്നിവർ സംസാരിച്ചു. പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരെ അനുമോദിച്ചു.