പിറവം: താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഐ.പി ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി,. സലിം അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ബിമൽ ചന്ദ്രൻ, കൗൺസിലർമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. പി.ടി. സിന്ധു എന്നിവർ സംസാരിച്ചു. നഗരസഭയുടെ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ മുടക്കിയാണ് ഐ.പി ബ്ലോക്കും ടോയ്‌ലറ്റുകളും നവീകരിച്ചത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ ഒ.പി ബ്ലോക്കിൽ നിന്ന് ഐ.പി ബ്ലോക്കിലേക്ക് എളുപ്പത്തിൽ കയറുവാനുള്ള റാമ്പും സജ്ജീകരിച്ചിട്ടുണ്ട്.