ezhikkara
ഏഴിക്കരയിലെ പുഷ്പന് ഉജ്ജീവനം ഉപജീവനം പദ്ധതിയിൽ അനുവദിച്ച ലോട്ടറി, പഴവർഗ സ്റ്റാൾ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ഏഴിക്കര പഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ട പതിനൊന്നാം വാർഡിലെ പുഷ്പന് ഉജ്ജീവനം - ഉപജീവനം പദ്ധതിയിൽ സാമ്പത്തിക സഹായം നൽകി. കുടുംബശ്രീ ജില്ല മിഷനിൽ നിന്ന് അനുവദിച്ച 50,000 രൂപ ഉപയോഗിച്ച് തുടങ്ങിയ ലോട്ടറി, പഴവർഗ സ്റ്റാൾ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ ശശിധരൻ അദ്ധ്യക്ഷയായി. കെ.ഡി. വിൻസന്റ്, പി.കെ. ശിവാനന്ദൻ, രമാദേവി ഉണ്ണിക്കൃഷ്ണൻ, എം.ബി. ചന്ദ്രബോസ്, സുമ രാജേഷ്, ആർ.പി. സെൽമ എന്നിവർ സംസാരിച്ചു.