
കൊച്ചി: ചികിത്സയ്ക്കെത്തുന്ന വിദേശികൾക്ക് മാർഗനിർദ്ദേശങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കുന്ന അസോസിയേഷൻ ഒഫ് മെഡിക്കൽ ഫെസിലിറ്റേറ്റേഴ്‌സ് ഹോളിഡേ ഇൻ ഹോട്ടലിൽ 15ന് മെഡിക്കൽ ആൻഡ് വെൽനെസ് കോൺക്ലേവ് സംഘടിപ്പിക്കും. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷനും സമ്മേളനത്തിന്റെ ഭാഗമാകും.
പ്രസിഡന്റ് സുജിത് നടേശൻ, വൈസ് പ്രസിഡന്റ് പി.വി. ശിവപ്രസാദ്, സെക്രട്ടറി അബ്ദുൽ സലാം, ജോയിന്റ് സെക്രട്ടറി ഷമീന, കോ-ഓർഡിനേറ്റർ സവാദ് എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.