nss
അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ മാഞ്ഞാലി പുഴയുടെ തീരം ശുചീകരിക്കുന്നു

അങ്കമാലി: വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി നാഷണൽ റിവർ കൺസർവേഷൻ ഡയറക്ടറേറ്റിന്റെ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ പെരിയാറിന്റെ ഭാഗമായ മാഞ്ഞാലി പുഴയുടെ പരിസരം ശുചീകരിച്ചു. ശുചീകരണ യജ്ഞത്തിൽ 35 എൻ.എസ്.എസ് വളണ്ടിയർമാർ പങ്കെടുത്തു. ഡോ. വി. ദിനേശും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സീനിയർ പ്രോജക്ട് അസോസിയേറ്റ് രാഹുൽ ഗുപ്തയും നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. എൻ.എസ്.എസ് വളണ്ടിയർ ഡോ. നവ്യ ആന്റണി, ഡോ. എം.ബി. രശ്മി എന്നിവർ നേതൃത്വം നൽകി.