up-sagam
യു.പിയിൽ നിന്നുള്ള ഉന്നതതല സംഘം പറവൂർ പള്ളിയാക്കൽ സഹകരണ ബാങ്ക് സന്ദർശിക്കാൻ എത്തിയപ്പോൾ

പറവൂർ: പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ കാർഷികപ്പെരുമ നേരിട്ടറിയാൻ ഉത്തർപ്രദേശിൽ നിന്നുള്ള സഹകരണ രംഗത്തെ ഉന്നതതല സംഘം ബാങ്ക് സന്ദർശിച്ചു. ഉത്തർപ്രദേശ് സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ജിതേന്ദ്ര ബഹദൂർ സിംഗ്, വൈസ് ചെയർമാൻ മനീഷ് സഹാനി, ഡി.ജി.എം ധർമ്മേന്ദ്ര പ്രതാപ് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് മുപ്പത് അംഗ സംഘമെത്തിയത്. കർഷകരെ സംയോജിപ്പിച്ചുള്ള വൈവിദ്ധ്യമാർന്ന കൃഷിരീതികൾ, പൊക്കാളി നെൽക്കൃഷി, ഉല്പാദനം, സംഭരണം, വിതരണം, പൊക്കാളി റൈസ് മില്ലിന്റെ പ്രവർത്തനം എന്നിവ നേരിൽക്കണ്ട് മനസിലാക്കി. യു.പിയിൽ നിന്നുള്ള പതിമൂന്ന് ജില്ല ബാങ്കുകളുടെ ചെയർമാൻമാരും നബാർഡ് ഡി.ജി.എം അജീഷ് ബാലുവും സംഘത്തിലുണ്ട്. പള്ളിയാക്കൽ ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ, സെക്രട്ടറി വി.വി. സനിൽ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.