way

കൊച്ചി: പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഒഫ് ഇന്ത്യയുടെ 24ാം വാർഷിക സമ്മേളനം 14 മുതൽ 17വരെ കൊച്ചി ലെമെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷും പർവ്വതാരോഹകൻ ഡോ.മുറാദ് ലാലയും ചേർന്ന് ഉദ്ഘാടനം ചെയ്യും. 'പീഡിയാട്രിക് കാർഡിയാക് പരിരക്ഷ ആഗോളവെല്ലുവിളികൾ, ഇന്ത്യൻ വീക്ഷണം' എന്നവിഷയത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള ഹൃദയ ശസ്ത്രക്രിയാവിദഗ്ധർ, ഹൃദ്രോഗ വിദഗ്ദ്ധർ, ഇന്റൻസിവിസ്റ്റുകൾ, അനസ്തീഷ്യോളജിസ്റ്റുകൾ, നഴ്‌സിംഗ് ഓഫീസർമാർ തുടങ്ങി കുട്ടികളുടെ ഹൃദ്രോഗ പരിചരണരംഗത്തുള്ള പ്രഗത്ഭർ സമ്മേളനത്തിൽ പങ്കെടുക്കും. ലിസി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ, ആസ്റ്റർ മെഡ്സിറ്റി, അമൃത മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രായോഗിക ശില്പശാലകളും നടത്തും.