കൊച്ചി: എസ്.എൻ.ഡി.പി വെണ്ണല ശാഖായോഗം ഭരണസമിതി അംഗവും പൊതു പ്രവർത്തകനുമായിരുന്ന പി.ആർ. ഷാലന്റെ നിര്യാണത്തിൽ വെണ്ണല ശാഖ അനുശോചിച്ചു. ശാഖാ പ്രസിഡന്റ് എ.എം.സുരേന്ദ്രൻ അദ്ധ്യക്ഷനായി. വെണ്ണല സഹ.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ്, സി. ഷാനവാസ്, വിനീത സക്‌സേന, കെ.എ. വേണു, തിലോത്തമ വിശ്വനാഥൻ, സോണിയ രൂപേഷ്, ധനേഷ് ഉദയകുമാർ, എൻ.എ. അനിൽകുമാർ, പി.ആർ. പ്രതാപൻ, എൻ.വി. ലെനിൻ, ടി.ബി. സുനൻ എന്നിവർ സംസാരിച്ചു.