
കാക്കനാട് :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോഴ്‌സ് വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
എറണാകുളം ആർ.ടി. ഓഫീസിലേക്ക്
മാർച്ചും ധർണയും നടത്തി. പ്രവൃത്തി ദിവസങ്ങളിൽ വാഹനങ്ങളുടെ ഫിറ്റ്നസ് എടുക്കുന്നതിന് നടപടി സ്വീകരിക്കുക, സ്പെഷ്യൽ പെർമിറ്റ് ചാർജ്ജ് കുടിശിക ഒഴിവാക്കുക, വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തുന്ന നടപടി പിൻവലിക്കുക,
ഓട്ടോറിക്ഷ പെർമിറ്റിൽ പാർക്കിംഗ് കേന്ദ്രം രേഖപ്പെടുത്തുക, അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം സമരക്കാർ ആർ.ടി.ഒയ്ക്ക് കൈമാറി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഫെണ്ടറേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.സെൽവൻ അദ്ധ്യക്ഷനായി.