cpm
ഡംബിംഗ് യാർഡ് സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം നടത്തിയ മാർച്ച് ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഡംബിംഗ് യാർഡ് സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം പായിപ്ര ഈസ്റ്ര് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. നഗരസഭയുടെ വേസ്റ്റ് നിർമാർജന ഡംബിംഗ് യാർഡ് സ്ഥിതിചെയ്യുന്നത് പായിപ്ര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മുടവൂർ കടാതി തണ്ണീർത്തട മേഖലയിലാണ്. നിലവിൽ സർക്കാറിന്റെ മാലിന്യനിർമാർജന പദ്ധതികളെ അട്ടിമറിച്ച് ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടി കലർത്തി അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്നതിനാൽ ഈ പ്രദേശത്ത് മനുഷ്യവാസം സാദ്ധ്യമല്ലാത്ത അവസ്ഥയിലാണ്. മൂവാറ്റുപുഴ എം.എൽ.എയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തിയത്. പ്രതിഷേധയോഗം സി.പി.എംഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എ. ശിഹാബ്,​ ആർ,. സുകുമാരൻ, കെ.എൻ. നാസർ, കെ.എസ്. റഷീദ്,​ വി.ആർ,​ ശാലിനി, പി.എം. നൗഫൽ, സിറാജ് മൂശാരി, അലി പുതിയേടത്ത്, സി.പി റഫീഖ് തുടങ്ങിയവർ സംസാരിച്ചു.