വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ തിരി തെളിഞ്ഞു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷനായി. വൈപ്പിൻ എ.ഇ.ഒ എസ്. ഷൈനമോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ നീതു വിനോദ്, അസീന അബ്ദുൽസലാം, രമണി അജയൻ, കെ.എസ്. നിബിൻ, രസികല പ്രിയരാജ്, പഞ്ചായത്ത് അംഗം എൻ.കെ. ബിന്ദു, നായരമ്പലം ബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി, പി.ടി.എ പ്രസിഡന്റ് പി.കെ. രാജീവ്, പ്രിൻസിപ്പൽ പി. മിനി, സ്‌കൂൾ മാനേജർ എസ്. ജയഗോപാൽ, ഞാറക്കൽ എസ്.എച്ച്.ഒ സുനിൽ തോമസ്, പ്രധാനാദ്ധ്യാപിക പി. ശ്രീഭദ്ര എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ അദ്ധ്യക്ഷയാകും.