musthafa

കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറിൽ നിന്ന് 77.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് നാട്ടുകൽ സ്വദേശി കലംപറമ്പിൽ അബ്ദുള്ള മുനീർ (32), ബന്ധു മണ്ണാർക്കാട് കൊട്ടിയോട് സ്വദേശി മുസ്തഫ (51) എന്നിവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഗസ്റ്റിൽ പരാതിക്കാരനെ രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ ഉദ്യോഗസ്ഥരെന്ന് വാട്സാപ്പിലൂടെ പരിചയപ്പെട്ടാണ് ഇവർ പണം തട്ടിയത്.

പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

എറണാകുളം അസി. കമ്മിഷണർ പി. രാജ്കുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം സി.ഐ എ. ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണാർകാട് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.