
കാക്കനാട്: വാഴക്കാല ജംഗ്ഷന് സമീപമുള്ള ഫിറ്റ്നസ് സെന്ററിലുണ്ടായ അഗ്നിബാധയിൽ മുപ്പത് ലക്ഷത്തിലേറെ വിലവരുന്ന വ്യായാമ ഉപകരണങ്ങളും എ.സി, കാർപ്പറ്റ് എന്നിവയും കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര, അങ്കമാലി, ഗാന്ധിനഗർ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.