കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ പ്രോസ്റ്റേറ്റ് ക്യാൻസർ നിർണ്ണയ ക്യാമ്പ് 24ന് രാവിലെ 10 മുതൽ ഉച്ചവരെ ആശുപത്രിയിൽ നടക്കും. സീനിയർ കൺസൽട്ടന്റ് യൂറോളജിസ്റ്റ് ആൻഡ് ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ആർ. വിജയൻ നേതൃത്വം നൽകും. രജിസ്‌ട്രേഷൻ, കൺസൾട്ടേഷൻ, ലാബ് ടെസ്റ്റുകൾ, എക്സ്‌റേ എന്നിവ സൗജന്യമായിരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ സർജറി ലഭ്യമാക്കുമെന്നും ആശുപത്രി ഡയറക്ടർ ഡോ.കെ ആർ. രാജപ്പൻ അറിയിച്ചു.
50നു മുകളിൽ പ്രായമുള്ള പുരുഷൻമാർക്കു വേണ്ടിയാണ് ക്യാമ്പ്. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രത്തിന്റെ ശക്തി കുറയുക, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം. ബുക്കിംഗിന്: 0484-2887800.