ആലുവ: ഭൂമി തരംമാറ്റ അദാലത്തിലെത്തിയ ഗൃഹനാഥൻ ആലുവ താലൂക്ക് ഓഫീസിന് മുന്നിൽ തലചുറ്റി വീണു. അദാലത്ത് നടക്കുന്ന സ്ഥലം ടൗൺ ഹാൾ ആണെന്നറിയാതെ ഒരു കിലോമീറ്റർ അകലെയുള്ള താലൂക്ക് ഓഫീസിലാണ് ദമ്പതികൾ എത്തിയത്. സ്ഥലംമാറിപ്പോയി എന്നറിഞ്ഞതോടെ അപേക്ഷകൻ ചെങ്ങമനാട് രാജമന്ദിരം വീട്ടിൽ പി രാജപ്പൻ പിള്ള (77) തലകറങ്ങി വീഴുകയായിരുന്നു. ഭർത്താവിനെ ആശുപത്രിയിലാക്കിയ ശേഷം ഭാര്യ രേഖ ഒരു മണിയോടെ ടൗൺ ഹാളിലെത്തി ജില്ലാ കളക്ടറെ കണ്ട് വിവരം ധരിപ്പിച്ചു. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കൃഷി ഓഫീസർക്ക് ഉടൻ അദ്ദേഹം നിർദ്ദേശം നൽകി.