പെരുമ്പാവൂർ: 50 വയസോളം പ്രായം തോന്നിക്കുന്ന അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒക്കൽ -താന്നി പ്പുഴ അനിതാ വിദ്യാലയത്തിനു സമീപമുള്ള മതിൽക്കെട്ടിലാണ് ഇന്നലെ വൈകിട്ട് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇയാൾ സമീപ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. തൃശൂർ സ്വദേശിയാണെന്ന് സംശയം. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.