hareesh-r-namboothiri-
ഹരീഷ് ആർ. നമ്പൂതിരി

പിറവം: നവമാദ്ധ്യമ കഥ പറച്ചിലിൽ ഒട്ടനവധി പുരസ്കാരങ്ങൾ നേടിയ കുഞ്ഞുങ്ങളുടെ കഥമാമൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് ഈ ശിശുദിനത്തോടെ പൂർത്തിയാക്കിയത് 1212 കഥകൾ. ഒരു ദിവസം പോലും മുടങ്ങാതെ തുടർച്ചയായി 1212 ദിവസം പുതിയ പുതിയ കഥകളെഴുതി വാട്സ്ആപ്പ് വഴി പങ്കുവെക്കുന്ന ഹരീഷ് ഈ ശിശുദിനത്തിൽ ശിശു മനസ് എന്ന കാട്ടിലെ കഥയാണ് പറഞ്ഞത്. കഠിന ഹൃദയനേയും അലിയിക്കാൻ കൊച്ചുകുഞ്ഞുങ്ങളുടെ പുഞ്ചിരിക്ക് കഴിയുമെന്ന് കഥകളിലൂടെ പറഞ്ഞുവയ്ക്കുന്ന ഹരീഷിന്റെ കഥകൾ സംസ്ഥാനത്തെ പല സ്കൂളുകളിലെയും കുട്ടികൾ കലോത്സവ കഥാകഥന മത്സരത്തിൽ അവതരിപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2021 മുതൽ എല്ലാ ശിശുദിനത്തിലും ശിശുദിന കഥകളും കവിതകളും അവതരിപ്പിക്കാനും ഇദ്ദേഹം മറക്കാറില്ല.

രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനായ ഹരീഷ് ആർ. നമ്പൂതിരിപ്പാട് തന്റെ വിദ്യാലയത്തിൽ നടക്കുന്ന പിറവം ഉപജില്ല സ്കൂൾ കലോത്സവ തിരക്കുകൾക്കിടയിലും മുടക്കം വരാതെ കഥകളെഴുതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നു.