 
തൃപ്പൂണിത്തുറ: ജവഹർലാൽ നെഹ്റുവിന്റെ 135-ാമത് ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ഉദയംപേരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് പറവൂർ അങ്ങാടി ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര അദ്ധ്യക്ഷനായി. ബ്ലോക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എ.പി. ജോൺ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ജൂബൻ ജോൺ, എം.പി. ഷൈമോൻ, എം.എൽ. സുരേഷ്, വാർഡ് മെമ്പർ ആനി അഗസ്റ്റിൻ, കെ.വി. രത്നാകരൻ, ടി.കെ. ഷാജി എന്നിവർ സംസാരിച്ചു.