രാമമംഗലം: പിറവം ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ലഹരിക്കെതിരെ ''യെസ് ടു ആർട്ട്സ്, നോ ടു ഡ്രഗ്സ്" സന്ദേശം ഉയർത്തി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിന്റെ സിഗ്നേച്ചർ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. രാമമംഗലം ഹൈസ്കൂളിലെ പ്രധാന കലോത്സവ വേദിയിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ജില്ലാ പഞ്ചായത്ത് അംഗം ആശ സനൽ, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, രാമമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എൽദോ, ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ, മാനേജർ അജിത് കല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.