മട്ടാഞ്ചേരി: ആസാദ് വനിതാവേദി ദാറുസലാം ജംഗ്ഷൻ അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വനിതാവേദി ചെയർപേഴ്സൺ എ. സുമയ്യ അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. കെ.എം. ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ശോഭ രാജേന്ദ്രൻ, ജോസ്‌ഫിൻ ഫ്രാൻസിസ്, സി.എം. ഇബ്രാഹിംകുട്ടി, സുനിത ഫൈസൽ, ഷൈല സലിം എന്നിവർ സംസാരിച്ചു. പഠനോപകരണങ്ങളും സമ്മാനിച്ചു. അങ്കണവാടി അദ്ധ്യാപകരായ പി. ഫിലോമിന ആന്റണി, പി.എ. നെജുമ എന്നിവരെ ആദരിച്ചു.