തൃപ്പൂണിത്തുറ: തെക്കുംഭാഗം 26-ാം വാർഡ് അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ ഡി. അർജുനൻ കുട്ടികളെ പുഷ്പങ്ങൾ നല്കി സ്വീകരിച്ചു. മാതൃക റെസിഡന്റ്സ് സെക്രട്ടറി സജി ജോസഫ്, വേണുഗോപാൽ രാജ, ഗോപി, രഞ്ജിനി, ചിന്നമ്മ, ബാബു, മോഹനൻ മാനാറ്റിൽ എന്നിവർ സംസാരിച്ചു. ശിശുദിനറാലിയും മധുരപലഹാര വിതരണവും കുട്ടികൾക്ക് ഉപഹാരങ്ങളും നൽകി.