
കൊച്ചി: ജമ്മു കശ്മീരിൽ നടന്ന മൂന്നാമത് ദേശീയ സമ്മർ ഐസ്‌റ്റോക്ക് ചാമ്പ്യൻഷിപ്പിൽ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥി എസ്.എസ്. ഷബാസ് ഷാ ഉൾപ്പെട്ട ടീം വെള്ളി മെഡൽ കരസ്ഥമാക്കി.
യൂത്ത് വിഭാഗത്തിലാണ് രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം കോരാണിയിലെ നെല്ലുവിളമുക്ക് സ്വദേശിയായ ഷാബു - ഷിബിന ദമ്പതികളുടെ മകനാണ്. കാലിക്കറ്റ് സർവകലാശാലയിലെ മമ്പാട് എം.ഇ.എസ് കോളേജിലെ എ.എസ് നിവേദ്, നിലമ്പൂർ അമൽ കോളേജിലെ മുഹമ്മദ് ബാസില്, ഫാഹ്മിൻ ഹുവൈഡ് എന്നിവരും ടീമംഗങ്ങളായിരുന്നു. ഭാരമുള്ള ലോഹക്കഷണം ഐസിലൂടെ എറിഞ്ഞ് ലക്ഷ്യത്തിലെത്തിക്കുന്നതാണ് ഐസ് സ്റ്റോക്ക് മത്സരം.