photo

വൈപ്പിൻ: വിവിധ അങ്കണവാടികളിൽ കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് റാലികൾ നടത്തി ശിശുദിനം ആഘോഷിച്ചു. കുട്ടികൾ വെള്ള വസ്ത്രമണിഞ്ഞ് നെഹ്റു തൊപ്പിയും ധരിച്ചാണ് റാലിയിൽ പങ്കെടുത്തത്. തുടർന്ന് അങ്കണവാടികളിൽ സദ്യയും നടന്നു. ചെറായി എലിഞ്ഞാംകുളം അങ്കണവാടിയിൽ നിന്ന് സഹോദരൻ അയ്യപ്പൻ സ്മാരകത്തിലേക്കാണ് റാലി നടത്തിയത്. വാർഡ് മെമ്പർ ഷീല ഗോപി, അദ്ധ്യാപിക ഇന്ദിര, ഷിബിത സാബു തുടങ്ങിയവർ സംസാരിച്ചു.