കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സിറ്റി സൗത്ത് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഹോട്ടലുകളിലെ ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാനുള്ള ബിന്നുകളുടെ വിതരണവും ഇന്ന് എം.ജി. റോഡിലെ കെ.എച്ച്.ആർ.എ ഭവനിൽ നടക്കും. പൊതുയോഗം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരനും ബിന്നുകളുടെ വിതരണം കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫും ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു പി. ഡേവിസ് എന്നിവർ പങ്കെടുക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് യൂനുസ് അലിയും സെക്രട്ടറി സാന്റോ പാനിക്കുളവും അറിയിച്ചു.