വൈപ്പിൻ: കൃഷിയിടം ഒരുക്കൽ, യന്ത്രവത്കൃത പുല്ല് വെട്ട്, ഗുണമേന്മയുള്ള പച്ചക്കറി തൈ ഉത്പാദനം, സംപുഷ്ടീകരിച്ച ചാണകവളം, പഞ്ചായത്ത് നിവാസികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ എന്നിവക്കായി കുഴുപ്പിള്ളി പഞ്ചായത്തും കുഴുപ്പിള്ളി സഹകരണബാങ്കും കൃഷിഭവനും ചേർന്ന് രൂപീകരിക്കുന്ന കാർഷിക കർമ്മ സേനക്ക് ഇന്ന് തുടക്കമാവും. ഇന്ന് രാവിലെ 11ന് ചെറുവയ്പ്പ് കൊപ്രഡയർ സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ഉദ്ഘാടനം ചെയ്യും.