കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ 60, 61 നമ്പർ അങ്കണവാടികളിൽ ശിശുദിനം ആഘോഷിച്ചു. അദ്ധ്യാപിക വിജി ഷാജിയും സുനിൽകുമാരിയും അദ്ധ്യക്ഷരായി. ആമ്പല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. റാലിയും പൊതുസമ്മേളനവും കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും നടത്തി.