അങ്കമാലി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 135-ാം ജന്മ വാർഷികം ഐ.എൻ.ടി.യു.സി മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എടലക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബെന്നി ഇക്കാൻ അദ്ധ്യക്ഷനായി. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു, എം.കെ. ജോഷി, എ.ആർ. പ്രഭു, പോളി ഇട്ടൂപ്പ്, ഇ.ടി. ബാബു, ജിതിൻ പവിയാനോസ്, എൻ.ടി. ഡേവീസ്, ഷിബു പാറേക്കാട്ടിൽ, വി.കെ. ആന്റണി എന്നിവർ പ്രസംഗിച്ചു.