തൃപ്പൂണിത്തുറ: ഇരുപത്താറാമത് അഖിലകേരള ഭവൻസ് ഫെസ്റ്റിന് തൃപ്പൂണിത്തുറ ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ നാളെ തിരിതെളിയും. കാറ്റഗറി ഒന്ന്, നാല് വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 30 വിദ്യാലയങ്ങളിലെ ആയിരത്തോളം കുട്ടികൾ പങ്കെടുക്കും. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ രാവിലെ 8.30ന് ഉദ്ഘാടനം നിർവഹിക്കും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനാകും.