head
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി റെജി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹെഡ്ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘം (ബി.എം.എസ്) എറണാകുളം ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചീഫ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. റെജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി.കെ. അനിൽകുമാർ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അനുരാജ് പായിപ്ര, ആലുവ മേഖലാ സെക്രട്ടറി സജിത്ത് ബോൾഗാട്ടി, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സനോജ് തേവക്കൽ എന്നിവർ പ്രസംഗിച്ചു.