swatheesh-
തായിക്കാട്ടുകര എസ്.പി.ഡബ്ല്യു ഹൈസ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം സിനിമാ ബാലതാരം സാത്വിക് കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തായിക്കാട്ടുകര എസ്.പി.ഡബ്ല്യു.ഡി ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം സിനിമാ ബാലതാരം സാത്വിക് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ലീന കർത്ത, പി.ടി.എ പ്രസിഡന്റ് ജാസ്മിൻ ബെന്നി, ചൂർണിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ പി.എസ്. യൂസഫ് എന്നിവർ സംസാരിച്ചു. കളമശേരി റോട്ടറി ക്ലബ് എസ്.പി.ഡബ്ല്യു ഹൈസ്‌കൂളിന് കസേരകൾ നൽകി. റോട്ടറി ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ്, സെക്രട്ടറി സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.