ആലുവ: കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് എടത്തലയിൽ നിർമ്മിക്കുന്ന ഗ്രാമീണ ഹൈവേ പദ്ധതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി കുഞ്ചാട്ടുകരയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുഞ്ചാട്ടുകര - മുതിരക്കാട്ടുമുകൾ റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം നടത്താതെ കരാറുകാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ത്രിതല പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും കരാറുകാരനും അടങ്ങുന്ന ലോബിക്കെതിരെ ബി.ജെ.പി സമരം ശക്തിപ്പെടുത്തുമെന്നും സെന്തിൽ കുമാർ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപു കൃഷ്ണൻ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പ്രദീപ് പെരുംമ്പടന്ന മുഖ്യപ്രഭാഷണം നടത്തി. അപ്പു മണ്ണാച്ചേരി, ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ, ധന്യ കൃഷ്ണൻ, സുരേന്ദ്രൻ വയലോരം, ഉണ്ണി അരിമ്പശേരി, കൃഷ്ണകുമാർ, മുരളി കോൽപ്പുറം, അബിലാഷ്, സന്തോഷ് പാലാഞ്ചേരി, ഗോപൻ പള്ളിപ്പുറം, സോമനാഥ്, ശ്രീകാന്ത്, വിജയൻ തച്ചനാംപാറ, വിനോദ്, നാരായണൻ, പി.ജി. സതീഷ്, എം. അപ്പു, ചന്ദ്രൻ പൂതാങ്കൽ, രാമകൃഷ്ണൻ പുതുപ്പാറ, കോമളൻ, നാരായണൻ കിഴിപ്പിള്ളി, മനോജ് പിറളി, മോഹനൻ മുതിരക്കാട്ടുമുകൾ എന്നിവർ സംസാരിച്ചു.