അങ്കമാലി: ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ അമൃത ആശുപത്രിയുടെയും അങ്കമാലി താലൂക്ക് ആശുപത്രിയുടെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നടന്ന പരിപാടി ഫാദർ ലൂക്കോസ് കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരിയുടെ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ ഉഷ മേനോൻ പ്രമേഹ ബോധവത്കരണ ക്ലാസ് നടത്തി. ഡയബറ്റിസ് ഫുഡ് സൗജന്യമായി വിതരണം ചെയ്തു.