p

നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജെ.ഇ.ഇ മെയിൻ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രശസ്തമായ ഡീംഡ് സർവകലാശാലകൾ ബി.ടെക് എൻജിനിയറിംഗ് പ്രവേശനത്തീയതികൾ പ്രഖ്യാപിച്ചു. ജെ.ഇ.ഇ മെയിൻ, VITEEE, SRMJEE, BITSAT, KITEEE, APEAMCET, KCET, COMEDK UGET, MHT CET, WB JEE, MET, KEAM, CUSAT SAT എന്നിവയാണ് പ്രധാനപ്പെട്ട എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾ. എൻജിനിയറിംഗ് കോഴ്‌സുകൾക്ക് ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ മികച്ച പ്രാവീണ്യം വേണം. താത്പര്യമില്ലാത്ത വിദ്യാർത്ഥികൾ എൻജിനിയറിംഗ് കോഴ്‌സുകൾക്ക് ചേരരുത്. പ്രവേശന പരീക്ഷകൾക്ക് ചിട്ടയോടെ തയ്യാറെടുക്കണം. പ്ലസ് ടു സയൻസ് ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടുവിൽ കണക്ക് പഠിച്ചിരിക്കണം.

അമൃത യൂണിവേഴ്‌സിറ്റി എൻജിനിയറിംഗ് പ്രവേശന പരീക്ഷ 2025 ( AEEE 2025) ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. ജനുവരി 20 വരെ അപേക്ഷിക്കാം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി എൻജിനിയറിംഗ് പ്രവേശന പരീക്ഷ (VITEEE 2025) ഏപ്രിൽ 21 മുതൽ 27 വരെ നടക്കും. മാർച്ച് 31 വരെ അപേക്ഷിക്കാം.
മണിപ്പാൽ യൂണിവേഴ്‌സിറ്റി ബി.ടെക് പ്രവേശന പരീക്ഷയ്ക്ക് (MET 2025)ഇപ്പോൾ അപേക്ഷിക്കാം. www.manipal.edu.
എസ്.ആർ.എം യൂണിവേഴ്‌സിറ്റി, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി & സയൻസ്, ആർ.വി കോളേജ് ഒഫ് എൻജിനിയറിംഗ് പ്രവേശന പരീക്ഷ വിജ്ഞാപനങ്ങളും ഉടൻ പുറത്തിറങ്ങും.
എൻജിനിയറിംഗ് കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, പ്ലേസ്‌മെന്റ് , അക്കാഡമിക് മികവ്, സ്‌കിൽ വികസനം എന്നിവ വിലയിരുത്തണം.

കാ​ലി​യാ​യ​ ​മെ​ഡി​ക്ക​ൽ,​ ​ഡെ​ന്റ​ൽ​ ​സീ​റ്റു​ക​ളിൽ
പ്ര​വേ​ശ​ന​ത്തി​ന് ​അ​ധി​ക​സ​മ​യം​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​അ​വ​സാ​ന​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ചി​ട്ടും​ ​കു​ട്ടി​ക​ൾ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാ​ത്ത​തി​നാ​ൽ​ ​കാ​ലി​യാ​യ​ ​നാ​ല് ​എം.​ബി.​ബി.​എ​സ്,​ 27​ ​ബി.​ഡി.​എ​സ് ​സീ​റ്റു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​അ​ധി​ക​സ​മ​യം​ ​അ​നു​വ​ദി​ച്ച് ​കേ​ന്ദ്രം.​ ​ഈ​മാ​സം​ 25​മു​ത​ൽ​ 29​വ​രെ​യാ​ണ് ​സ്പെ​ഷ്യ​ൽ​ ​റൗ​ണ്ട് ​കൗ​ൺ​സ​ലിം​ഗി​നു​ള്ള​ ​സ​മ​യം.​ ​ഡി​സം​ബ​ർ​ ​അ​ഞ്ചി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​കോ​ഴ്സു​ക​ളി​ലെ​ ​കാ​ലി​യാ​യ​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നാ​ണ് ​ഇ​ള​വ്.
സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മൂ​ന്ന് ​സ്റ്റേ​റ്റ് ​മെ​രി​റ്റ്,​ ​ഒ​രു​ ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റാ​ണ് ​കാ​ലി​യാ​യ​ത്.​ ​ബി.​ഡി.​എ​സി​ന് ​മൂ​ന്ന് ​സീ​റ്റു​ക​ൾ​ ​സ്റ്റേ​റ്റ് ​മെ​രി​റ്റി​ലും​ 24​ ​എ​ണ്ണം​ ​മാ​നേ​ജ്മെ​ന്റ് ​ക്വോ​ട്ട​യി​ലും​ ​കാ​ലി​യാ​യി.​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​റൗ​ണ്ടി​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​പ്ര​വേ​ശ​നം​ ​നേ​ടാ​തി​രു​ന്ന​താ​ണ് ​കാ​ര​ണം.​ ​ഇ​തോ​ടെ​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​സ്പെ​ഷ്യ​ൽ​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റി​ന് ​കേ​ന്ദ്ര​ ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സ​ലിം​ഗ് ​ക​മ്മി​റ്റി​യോ​ട് ​അ​നു​മ​തി​ ​തേ​ടി.​ ​സ്പെ​ഷ്യ​ൽ​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ ​നി​ർ​ബ​ന്ധ​മാ​യും​ ​പ്ര​വേ​ശ​നം​ ​നേ​ടി​യി​രി​ക്ക​ണ​മെ​ന്ന് ​വ്യ​വ​സ്ഥ​യു​ണ്ടാ​യി​രി​ക്കും.​ ​എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​യി​ൽ​ ​അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ​ ​ആ​ ​സീ​റ്റ് ​ജ​ന​റ​ൽ​ ​മെ​രി​റ്റി​ലേ​ക്ക് ​മാ​റ്റും.
എം.​ബി.​ബി.​എ​സ് ​സീ​റ്റ് ​ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ 10​ല​ക്ഷം,​ ​ബി.​ഡി.​എ​സി​ന് 5​ല​ക്ഷം​ ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ ​ന​ൽ​ക​ണം.​ ​പ്രോ​സ്പെ​ക്ട​സി​ലെ​ ​വ്യ​വ​സ്ഥ​ ​പ്ര​കാ​ര​മാ​ണി​ത്.​ ​ഇ​വ​രെ​ ​ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നും​ ​കൗ​ൺ​സ​ലിം​ഗി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നും​ ​വി​ല​ക്കാ​നു​മാ​വും.