
കൊച്ചി: ചുമട്ടു തൊഴിലാളി മേഖലയെ സംരക്ഷിക്കുക, ക്ഷേമപദ്ധതികൾ പരിഷ്‌കരിക്കുക, നിയമങ്ങൾ പരിഷ്‌കരിക്കുക, ഇ.എസ്.ഐ. നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടു തൊഴിലാളി ഫെഡറേഷൻ എറണാകുളം ക്ഷേമനിധി സബ് കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ സൈമൺ ഇടപ്പള്ളി, ശിവശങ്കരൻ നായർ, കെ.കെ. അബൂബക്കർ, എ.എൽ. സക്കീർ ഹുസൈൻ, പി.എ. അബ്ദുൽ ഗഫൂർ, എം.ഐ. ബക്കർ, വാമകേശൻ, എം. ബാലചന്ദ്രൻ, സാബുജോസഫ്, ജോണി സേവ്യർ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.