പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമവകുപ്പും സംയുക്തമായി ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായുള്ള സർവീസ് ക്യാമ്പ് 16ന് ഇ.കെ. നാരായണൻ സ്ക്വയർ ഹാളിൽ നടക്കും. രാവിലെ 8.30ന് ക്യാമ്പ് ആരംഭിക്കും. ആയിരംരൂപവരെയുള്ള സ്പെയർപാർട്സ് ഉപയോഗിച്ചുള്ള റിപ്പയർ സൗജന്യമായിരിക്കും. കാർഷിക യന്ത്രങ്ങളുമായി ക്യാമ്പിൽ എത്തണം.