
കൊച്ചി: ആഗോള ടാക്‌സ് കൺസൾട്ടന്റ് കമ്പനിയായ ബേക്കർ ടില്ലിപൈയേറിയൻ (ബി.ടി.പൈ) മാനേജഡ് സർവീസസ് എൽ.എൽ.പിയുടെ കേരളത്തിലെ ആദ്യ ഓഫീസ് ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. ആയിരത്തിലധികം തൊഴിലവസരങ്ങൾ ഇതുവഴിയുണ്ടാകും.
വരും വർഷങ്ങളിൽ ആയിരം ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ആഗോള മേധാവി ഡിയേന്ന മെറിഫീൽഡ് പറഞ്ഞു. ലുലു സൈബർ ടവർ ഒന്നിലെ പതിനായിരം ചതുരശ്രയടി സ്ഥലത്താണ് കമ്പനി പ്രവർത്തിക്കുക. തുടക്കത്തിൽ 85 ജീവനക്കാരുണ്ട്.
അമേരിക്ക ആസ്ഥാനമായ ബേക്കർ ടില്ലിയും ഇന്ത്യയിലെ പൈയേറിയൻ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് ബി.ടി.പൈ. നികുതി സംബന്ധമായ സേവനങ്ങളാണ് കമ്പനി നൽകുന്നതെന്ന് ഇന്ത്യ മേധാവി ഗുരുനാഥ് കനത്തൂർ പറഞ്ഞു.