മട്ടാഞ്ചേരി: ന്യൂറോഡ് മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്രു ജന്മദിനാഘോഷം ആനവാതിൽ ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി. കെ. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ കാദർ ജബ്ബാർ, സുഗുണൻ, ഹംസക്കോയ, കോയ, അനീഷ് എന്നിവർ സംസാരിച്ചു ദേശിയ കർഷക തൊഴിലാളി കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമീർബാവ ഉദ്ഘാടനം ചെയ്തു. ഹസിം ഹംസ, എം.എ. മുഹമ്മദാലി, എം.യു. ഹാരിസ്, സി.കെ. നവാബ്,. ലൈല കബീർ, ലിജി ദേവസി എന്നിവർ സംസാരിച്ചു.