ഫോർട്ടുകൊച്ചി: സി.ജി.എച്ച് എർത്ത് ഒരുക്കുന്ന കലാപ്രദർശനമായ സമ്മിശ്ര ബിംബങ്ങൾ ഇന്ന് മുതൽ ഡിസംബർ 1വരെ നടക്കും. ഫോർട്ടുകൊച്ചി ഡേവിഡ് ഹാളിൽ നടത്തുന്ന കലാപ്രദർശനത്തിൽ 28 കലാകാരന്മാരുടെ കലാസൃഷ്ടികളിൽ നിന്ന് തിരഞ്ഞെടുത്ത ശില്പങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രകാരൻ സത്യപാലാണ് ക്യൂറേറ്റർ. പ്രദർശനത്തിൽ രാജസ്ഥാനി മിനിയേച്ചർ ചിത്രങ്ങളും ഗോണ്ട് പിത്തോറ തുടങ്ങിയ ഗോത്രരചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എൻ.ഇ. സുധീർ, ടി.ഡി. രാമകൃഷ്ണൻ, ബി. ഉണ്ണിക്കൃഷ്ണൻ, ജോസ് ഡൊമിനിക്, ഡോ. സി.ബി. സുധാകരൻ, അജയകുമാർ തുടങ്ങിയവർ സംബന്ധിക്കും.