sd-suresh-babu
സെമിനാറിന്റെ ഉദ്ഘടനം റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ എസ്. ഡി. സുരേഷ് ബാബു ഉദ്ഘടനം നിർവഹിക്കുന്നു

ചോറ്റാനിക്കര: റോട്ടറി ക്ലബ്‌ തലയോലപ്പറമ്പും ലേക് മൗണ്ട് സ്കൂളും സംയുക്തമായി നാടിന് ഒരു മരം പ്ലാനട്രീ പ്രൊജക്റ്റിന്റെയും കുട്ടികൾക്കുള്ള സ്കിൻ കെയർ ക്യാമ്പിന്റെയും ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള സെമിനാറിന്റെയും ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ എസ്. ഡി. സുരേഷ്ബാബു നിർവഹിച്ചു. തലയോലപ്പറമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ്‌ എസ്. ദിൻരാജ് അദ്ധ്യക്ഷനായി. ലേക്മൗണ്ട് പ്രിൻസിപ്പൽ മായ ജഗൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ശശി മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. അമ്പിളി മോഹൻ, രാധിക പ്രദീപ്‌, ഗിരീഷ് കുമാർ, രാജീവ് പി.കെ, സീതു വാളവേലിൽ എന്നിവർ പ്രസംഗിച്ചു.